ക്രൈം എഡിറ്റര്‍ക്ക് തടവുശിക്ഷ വിധിച്ചു
കോഴിക്കോട്: ക്രൈം മാഗസിന്റെ എഡിറ്ററായ ടി. പി. നന്ദകുമാറിന് ഒരു അപകീര്‍ത്തികേസില്‍ കോടതി ഒരു വര്‍ഷത്തെ തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തൊട്ടില്‍പ്പാലം സബ് ഇന്‍സ്പെക്ടര്‍ വി. ജെ. കുഞ്ഞന്‍ നല്‍കിയ കേസിലാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. മായാദേവിയുടെ വിധിയുണ്ടായത്. ക്രൈംമാഗസിന്റെ 1999 ഫിബ്രവരി മാസത്തെ ലക്കത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് കുഞ്ഞന്‍ നന്ദകുമാറിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഒരു കൊലപാതക കേസില്‍ കൈക്കൂലി വാങ്ങിയതിന് ശേഷം എസ്ഐ എഫ്ഐആറില്‍ തെറ്റായ വസ്തുതകള്‍ ചേര്‍ത്തുവെന്നാണ് ലേഖനത്തില്‍ പറഞ്ഞിരുന്നത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഹര്‍ജിക്കാരന് നഷ്ടപരിഹാരമായി നല്‍കേണ്ട 5,000 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications