Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേശന്റെ പത്രസമ്മേളനം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്-ബി നേതാവ് ബി. ഗണേശ്കുമാര്‍ എം.എല്‍.എ. നടത്തിയ പത്രസമ്മേളനം പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റി ഒമ്പതിന് കൂടുമ്പോള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്ന് ചെയര്‍മാന്‍കൂടിയായ ആര്‍. ബാലകൃഷ്ണപിള്ള എം.എല്‍.എ. പറഞ്ഞു. അതിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിള്ളയോടൊപ്പം നില്‍ക്കുന്ന മറ്റ് നേതാക്കളും ഗണേശനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഗണേശന് രാഷ്ട്രീയ പക്വതയില്ലെന്നാണ് അവര്‍ പറയുന്നത്.

കേരള കോണ്‍ഗ്രസ്-ബി പത്തനാപുരം നിയോജകമണ്ഡലത്തിലാണ് ഗണേശ് - പിള്ള വിഭാഗങ്ങള്‍ ഇരു ചേരികളായി തിരിഞ്ഞ് പ്രസ്ഥാവന നടത്തുന്നത്. തങ്ങള്‍ ബാലകൃഷ്ണപിള്ളയോടൊപ്പംതന്നെ ഉണ്ടാകുമെന്നാണ് പുതിയ നിയോജകമണ്ഡലം പ്രസിഡണ്ട് എം.ബി. ഗോപിനാഥന്‍നായരും അനുകൂലികളും പറയുന്നത്. നിയോജകമണ്ഡലത്തില്‍ ആകെയുള്ള ഒമ്പത് മണ്ഡലം പ്രസിഡണ്ടുമാരും തങ്ങള്‍ക്കൊപ്പമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. പടയൊരുക്കം പുനലൂര്‍ നിയോജകമണ്ഡലത്തിലേക്കും വ്യാപിക്കുന്നു. ഗണേശ് അനുകൂലികള്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടേക്കും.

ഒക്ടോബര്‍ മൂന്ന് ഞാറാഴ്ചറാഴ്ച പുനലൂര്‍ എന്‍.എസ്.എസ്. ആഡിറ്റോറിയത്തില്‍ക്കൂടിയ പാര്‍ട്ടിയുടെ പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലാണ് പിള്ളയും മകന്‍ ഗണേശ്കുമാറും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. യോഗത്തില്‍നിന്നു ഗണേശനും അനുകൂലികളും വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗണേശന്റെ വലംകൈയായ നിയോജകമണ്ഡലം പ്രസിണ്ട് എ.ആര്‍. ബഷീറിനെ മാറ്റി പിള്ള പിറവന്തൂര്‍ മണ്ഡലം പ്രസിഡണ്ടായ എം.ബി. ഗോപിനാഥന്‍നായര്‍ക്ക് നിയോജകമണ്ഡലത്തിന്റെ ചുമതല നല്‍കുകയായിരുന്നു.

യൂത്ത്ണ്ടിന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് പിള്ള പാര്‍ട്ടിയില്‍ ശുദ്ധീകരണം തുടങ്ങിയത്. ഗണേശനെ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന യൂത്ത്ണ്ടിന്റെ ഭാരവാഹികളും ഗണേശന്റെ അനുകൂലികളുമായ നേതാക്കളെ പുറത്താക്കിക്കൊണ്ടായിരുന്നു തുടക്കം. ജനറല്‍സെക്രട്ടറി അഞ്ചല്‍ ജോബ്, സെക്രട്ടറി ബെഞ്ചമിന്‍ ഈശോ, ഖജാന്‍ജി അബു പാലക്കാട് എന്നിവര്‍ക്കാണ് സ്ഥാനംപോയത്. ഇവര്‍ ഇപ്പോള്‍ ഗണേശനൊപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+