കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീല്‍ പ്രശ്നം: ലീഗ് നേതൃത്വത്തിന് മനംമാറ്റം

  • By Staff
Google Oneindia Malayalam News

മലപ്പുറം: പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട കെ. ടി. ജലീലിനെ തിരിച്ചെടുക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തില്‍ സമ്മര്‍ദം. ജലീലിനെ തിരിച്ചെടുത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷകരമാവുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ ലീഗ് നേതൃത്വത്തിന് ലഭിച്ചത്.

ജലീലിനെ സസ്പെന്റ് ചെയ്തത് ശരിയായില്ലെന്ന് ചില പ്രാദേശിക നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. മലപ്പുറം ജില്ലയില്‍ ജലീലിനെ അനുകൂലിക്കുന്നവരാണ് കൂടുതലെന്ന സൂചനയാണ് നേതാക്കള്‍ യോഗത്തില്‍ നല്‍കിയത്. എന്നാല്‍ ഈ പ്രശ്നം കൂടുതല്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ യോഗത്തില്‍ നേതൃത്വം ശ്രദ്ധിച്ചു.

കരിമണല്‍ ഖനനം, എക്സ്പ്രസ് ഹൈവേ എന്നീ പ്രശ്നങ്ങളില്‍ ജലീല്‍ നടത്തിയ തുറന്ന അഭിപ്രായപ്രകടനമാണ് അദ്ദേഹത്തെ സസ്പെന്റ് ചെയ്തതിന് കാരണമായത്. എന്നാല്‍ ജലീലിന്റെ അഭിപ്രായം തന്നെയാണ് ലീഗ് അണികളില്‍ മിക്കവര്‍ക്കുമെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കരിമണല്‍ ഖനനം, എക്സ്പ്രസ് ഹൈവേ എന്നീ വിഷയങ്ങളില്‍ അണികളുടെ വികാരവും ജനാഭിപ്രായവും നോക്കാതെയുള്ള സമീപനം സ്വീകരിച്ചാല്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയം പോലുള്ള കനത്ത തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

ജലീലിനെതിരായ നടപടി കൂടുതല്‍ കര്‍ക്കശമാക്കേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് ഇപ്പോള്‍ നേതൃത്വം. പി. കെ. കുഞ്ഞാലിക്കുട്ടിയും ഇ. ടി. മുഹമ്മദ് ബഷീറും നിലപാട് മാറ്റിയാല്‍ ജലീലിനെ തിരിച്ചെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ അച്ചടക്കത്തോടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജലീലിനെ തിരിച്ചെടുക്കാന്‍ ലീഗ് നേതൃത്വത്തിന് തടസമുണ്ടാവില്ല. ഭരണവുമായും വ്യവസായമന്ത്രിയുമായും അടുപ്പമുള്ള ഒരു വിഭാഗത്തിനും ജലീലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന അഭിപ്രായത്തെ കാര്യമായി ചെറുക്കാനായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X