Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങളിലെ മാറ്റം അപകടകരം: ശശികുമാര്‍

തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങള്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് മുഖം തിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിന് പിന്നാലെയാണ്. വാര്‍ത്തകളോടുള്ള ഈ പുതിയ സമീപനം മൂലം അസാധാരണമായ വാര്‍ത്തകള്‍ സാധാരണ വാര്‍ത്തകളായി ചുരുങ്ങുന്നുവെന്ന് ശശികുമാര്‍ ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാല യൂണിയന്റെ പ്രതിമാസ പ്രസിദ്ധീകരണമായ കാമ്പസ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടിവി ചാനലുകള്‍ തമ്മിലുള്ള കിടമത്സരം സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. ആഗോളവത്കരണ പ്രക്രിയയുടെ ഇരകളായി മാധ്യമങ്ങള്‍ മാറുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

ന്യൂയോര്‍ക്കിലെ ഒരു ഫാഷന്‍ പരേഡ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം കണ്ടെത്തുന്നു. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും മാധ്യമങ്ങളുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് തീര്‍ത്തും അപകടകരമാണ്.

പരസ്യങ്ങളാണ് വാര്‍ത്തകളേക്കാളും പ്രാധാന്യം നേടുന്നത്. കോര്‍പ്പറേറ്റ് വാര്‍ത്തകളെ യഥാര്‍ഥ വാര്‍ത്തകളെന്ന വ്യാജനേ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു- ശശികുമാര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+