ഒളവണ്ണ, പാറ്റൂര്‍ കേസുകള്‍ ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ അക്രമവും പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ അള്‍ത്താര തീവെച്ചതും ആയി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
ഡിഐജി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഒളവണ്ണ കേസ് അന്വേഷിക്കുന്നത്. പാറ്റൂര്‍ കേസ് ഡിഐജി സന്ധ്യ അന്വേഷിക്കും. ക്രൈം ഡിജിപി കെ. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ഐജി മഹേഷ്കുമാര്‍ സിന്‍ഹ ഏകോപനചുമതല വഹിക്കും.
പാറ്റൂര്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ആരെയും അറസ്റ് ചെയ്തിട്ടില്ല. ഒളവണ്ണ സംഭവത്തില്‍ ഒരാളെ മാത്രമേ അറസ്റ് ചെയ്തിട്ടുള്ളൂ.












Click it and Unblock the Notifications