Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍.(ബി) യോഗം നിര്‍ണായകം

കൊല്ലം: പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും മകനും എംഎല്‍എയുമായ കെ. ബി. ഗണേഷ്കുമാറും തമ്മിലുള്ള വടംവലിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ ഒമ്പതിന് നടക്കുന്ന കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി യോഗം നിര്‍ണായകമാവും.

പിള്ളയ്ക്കെതിരെ പരസ്യമായ വിമര്‍ശനം നടത്തിയ കെ. ബി. ഗണേഷ്കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന അഭിപ്രായം പിള്ളയോടൊപ്പം നില്‍ക്കുന്ന ചിലര്‍ക്കുണ്ട്. എന്നാല്‍ പിള്ളയും മകനും തമ്മിലുള്ള പോര് പാര്‍ട്ടിയെ പിളര്‍പ്പിലേക്കാണ് നയിക്കുകയെന്ന് കണ്ട് ചില നേതാക്കള്‍ ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഏതായാലും ഒമ്പതിന് നടക്കുന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ് (ബി)യിലെ പുതിയ സംഭവവികാസങ്ങള്‍ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാവും.

ഇരുവരെയും അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലം കാണുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. പിള്ളയുടെ സ്വേച്ഛാപരമായ തീരുമാനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ഗണേഷ് തുറന്നടിച്ചിട്ടുണ്ട്. പത്തനാപുരം മണ്ഡലത്തിലെ ഭാരവാഹികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റിയതാണ് ഗണേഷിനെ ചൊടിപ്പിച്ചത്. ഭാരവാഹികളെ മാറ്റിയ തീരുമാനം പിന്‍വലിക്കാതെ ഗണേഷ് അനുനയത്തിന് തയ്യാറാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ വികാരപ്രകടനം പിള്ളയ്ക്കെതിരായ പ്രതിഷേധത്തിന്റെ ആക്കം വ്യക്തമാക്കുന്നത്. അതേ സമയം തന്റെ തീരുമാനം മാറ്റാന്‍ പിള്ളയും തയ്യാറാവാന്‍ സാധ്യത കുറവാണ്.

ഗണേഷിന്റെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നുമാണ് പിള്ള പറഞ്ഞത്. പിള്ളയുടെ മൗനം അര്‍ഥഗര്‍ഭമാണ്. പാര്‍ട്ടിയെ കുടുംബസ്വത്ത് പോലെ കാണുന്ന പിള്ള മകന്റെ അച്ചടക്കലംഘനം പൊറുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഒമ്പതിന് നടക്കുന്ന പാര്‍ട്ടി യോഗത്തോടെ ഇക്കാര്യം വ്യക്തമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+