കനത്ത മഴ മൂലം കുട്ടനാട്ടില്‍ കൃഷിനാശം
ആലപ്പുഴ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രണ്ടാം വിളയുടെ കൊയ്ത്ത് നടത്തുന്ന കുട്ടനാട്ടിലെ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു.
അയ്യായിരത്തോളം ഹെക്ടര്‍ ഭൂമിയില്‍ രണ്ടാം വിള നടത്തിയിട്ടുണ്ട്. ഇതില്‍ മൂന്നില്‍ ഒരു ഭാഗവും മഴയില്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 10 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചമ്പക്കുളം, വൈശ്യം ഭാഗം, തകഴി എന്നിവിടങ്ങളിലാണ് കൂടുതലായി വിളനാശമുണ്ടായത്.
പാടങ്ങളില്‍ ഉപ്പ് കയറിയതും കടുത്ത വേനലും കഴിഞ്ഞ പുഞ്ചകാലത്ത് കൃഷിനാശത്തിന് കാരണമായിരുന്നു. 54 കോടിയുടെ നഷ്ടമാണ് അപ്പോഴുണ്ടായത്. ഇപ്പോള്‍ രണ്ടാം വിളയും കര്‍ഷകര്‍ക്ക് നഷ്ടമായിരിക്കുന്നു.
കനത്ത മഴ മൂലം പല റോഡുകളിലും വെള്ളക്കെട്ടുണ്ടാവുകയും വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ 208 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
രണ്ടാം വിള നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് സഹായം അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കെ. എസ്. മനോജ് എംപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications