കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ മടങ്ങിവരുന്നവരുടെ കാര്യത്തില്‍ മൂന്നുവട്ടം ആലോചിച്ചശേഷം നടപടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി വിട്ടു പോയവര്‍ മടങ്ങിവരുമ്പോള്‍ അവരില്‍ രാഷ്ട്രീയമര്യാദകള്‍ പാലിക്കാത്തവരുടെ കാര്യത്തില്‍ മൂന്നുതവണ ആലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.എം.ജേക്കബ്, ആര്‍.ബാലകൃഷ്ണപിള്ള എന്നിവരെ ഇടതുമുന്നണിയില്‍ ചേര്‍ക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫാണ്.

ഇപ്പോള്‍ അവര്‍ എവിടെ നില്‍ക്കുന്നുവോ, ആ സ്ഥാനങ്ങള്‍ രാജിവെച്ച് അപരാധങ്ങള്‍ ഏറ്റുപറഞ്ഞശേഷം മടങ്ങിവരാം.

പ്രതിപക്ഷ നിയമസഭാകക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. അജണ്ട നിശ്ചയിക്കാതെയാണ് യോഗം വിളിച്ചുകൂട്ടുന്നത്.

എക്സപ്രസ് ഹൈവേയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മന്ത്രി എം.കെ.മുനീറിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അവസരം നല്‍കാതെ അത് ചര്‍ച്ചചെയ്യുന്നത് ഉചിതമല്ല.

ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതികളെ അനുനയിപ്പിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ എല്‍.ഡി.എഫ്. പ്രക്ഷോഭം നടത്തും.

അഴിമതിയുടെ കൂടാരമായ യു.ഡി.എഫില്‍ വെച്ചുപൊറുപ്പിക്കാന്‍ വയ്യാത്തവരെ ഉള്‍പ്പെടുത്തുന്നതിനോട് ആര്‍.എസ്.പി.ക്ക് വിയോജിപ്പാണുള്ളത്. ഇത്തരം ആള്‍ക്കാരെ ഉള്‍ക്കൊണ്ടാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി പരിഹാസ്യമാകും. കേരള രാഷ്ട്രീയത്തില്‍ അധികപ്പറ്റായ ഇവരെ അകറ്റിനിര്‍ത്തണമെന്നും ടി.ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X