കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ രാത്രിയുണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ മൂന്ന് സൈനികരും രണ്ട ലഷ്കാര്‍-ഇ-തോയിബ തീവ്രവാദികളും കൊല്ലപ്പെട്ടു.
ശ്രീനഗര്‍-ബാരമുള്ള ദേശീയപാതയില്‍ സൈനാകോട്ടിന് സമീപമാണ് ഒരു രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നത്. സൈനാകോട്ട് പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിവയ്പ് നടത്തുകയായിരുന്നു.
തീവ്രവാദികള്‍ ഒളിച്ചിരിക്കുകയായിരുന്ന ഒരു വീട്ടിലാണ് സൈനികര്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടയില്‍ മൂന്ന് സൈനികരെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടയില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.












Click it and Unblock the Notifications