ഫുകാന്‍ കമ്മിഷന്‍: രാഷ്ട്രീയമില്ലെന്ന് സിംഗ്
മുംബൈ: ടെഹല്‍ക കേസ് അന്വേഷിക്കുകയായിരുന്ന ഫുകാന്‍ കമ്മിഷന്‍ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ ഉദ്ദേശ്യവുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
ഫുകാന്‍ കമ്മിഷന് അതിന്റെ മൂന്ന് വര്‍ഷക്കാലത്തെ അന്വേഷണത്തിനിടയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് മാസം കൂടി കമ്മിഷന് കാലാവധി നീട്ടിക്കൊടുത്താലും കമ്മിഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് പ്രധാനമന്ത്രി ചോദിച്ചു.
ഇത്തരം കമ്മിഷനുകളുടെ കാലാവധി നീട്ടുന്നത് രാജ്യത്തിന് അനാവശ്യമായ ബാധ്യത മാത്രമാണെന്ന് മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications