സ്വകാര്യമേഖലയില്‍ സംവരണം നടപ്പിലാക്കും
മുംബൈ: കോര്‍പ്പറേറ്റ് മേഖലയുടെ ഒരു സന്നദ്ധ പ്രവര്‍ത്തനമെന്ന നിലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താവുന്നതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
സ്വകാര്യമേഖലയുമായി ചര്‍ച്ച നടത്താന്‍ താന്‍ കൃഷിമന്ത്രി ശരത്പവാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക എന്നത് ദേശീയനയമാവാന്‍ പോവുകയാണെന്നിരിക്കെ ആര്‍ക്കും അതിനെ എതിര്‍ക്കാനാവില്ല.
പിന്നോക്കവിഭാഗങ്ങള്‍ക്ക് ഗുണകരമായ രീതിയിലുള്ള പദ്ധതികള്‍ കോര്‍പ്പറേറ്റ് മേഖലക്ക് ആവിഷ്കരിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications