നിയമസഭാ സമ്മേളനം ഡിസം. ഒന്ന് മുതല്‍
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്ന് മുതല്‍ 16 വരെ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സമ്മേളനത്തില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കും.
ഒക്ടോബര്‍ 13ന് താന്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20,21 തീയതികളില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുമായും കര്‍ഷക, യൂത്ത് സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തും. ഓരോ വകുപ്പിന്റെയും മന്ത്രിമാരായിരിക്കും ചര്‍ച്ചക്ക് വിലിക്കുന്നത്. 21ന് എംപിമാരുമായുള്ള കൂടിക്കാഴ്ച നടക്കും.
പാകിസ്ഥാനിലെ ജയില്‍ നിന്നും മോചിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലേക്ക് കൊണ്ടുവരും.
ടി. പി. സെന്‍കുമാറിനെ ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായി തിരുവനന്തപുരം വികസന കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു.
ഫ്ലൈയിംഗ് സ്കൂളുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍ പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. ഏഴ് കുട്ടികള്‍ക്ക് ഇതിന് യോഗ്യതയുണ്ട്. ഓരോ കുട്ടിയുടെയും ഫീസ് 6.7 ലക്ഷമാണ്. ഇത് സര്‍ക്കാര്‍ നല്‍കും.












Click it and Unblock the Notifications