ഫീസ് മാനേജ്മെന്റ് നിശ്ചയിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസായിരിക്കും ഈടാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു .
അമ്പത് ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ആറ് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എക്സ്പ്രസ് ഹൈവേ നടപ്പിലാക്കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കും. എക്സ്പ്രസ് ഹൈവേയുടെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തും.
ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ അക്രമിച്ച കേസില്‍ അന്വേഷണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെ പറ്റി ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തും. സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തതുകൊണ്ടാണ് അന്വേഷണം വൈകുന്നത്. മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications