കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി ഗണേഷിന്റെ സ്വകാര്യസ്വത്തല്ല

  • By Staff
Google Oneindia Malayalam News

കൊല്ലം: പത്തനാപുരത്ത് ഗണേഷ് ജയിച്ചത് ബാലകൃഷ്ണപിള്ളയുടെ സ്വാധീനം കൊണ്ടു മാത്രമാണെന്നും പാര്‍ട്ടി ഗണേഷിന്റെ സ്വകാര്യസ്വത്തല്ലെന്നും പിള്ള പക്ഷത്തെ കേരള കോണ്‍ഗ്രസ് (ബി) നേതാക്കള്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന നിര്‍വാഹക സമിതി അംഗം കരിക്കത്തില്‍ തങ്കപ്പന്‍ പിള്ള, പത്തനാപുരം മണ്ഡലം പ്രസിഡന്റ് എം. ബി. ഗോപിനാഥപിള്ള എന്നിവര്‍ പത്തനാപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗണേഷിനെതിരെ നിശിതമായ വിമര്‍ശനം നടത്തിയത്.

പാര്‍ട്ടി ഗണേഷ്കുമാറിന്റെ സ്വകാര്യസ്വത്തല്ല. പാര്‍ട്ടി അംഗത്വം പോലുമില്ലാതിരുന്ന ഗണേഷിനെ പത്തനാപുരത്ത് സ്ഥാനാര്‍ഥിയാക്കിയതിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ക്കാതിരുന്നത് പിള്ളയോടുള്ള കൂറ് കാരണമാണ്. എംഎല്‍എ ആയതിന് ശേഷം പിന്‍വാതിലിലൂടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നേടുകയാണ് ഗണേഷ് ചെയ്തത്. എംഎല്‍എ സ്ഥാനം പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നതിന് പകരം തന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുകയാണ് ഗണേഷ് ചെയ്തത്.

ബാലകൃഷ്ണപിള്ളയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ കൈയിലെ കളിപ്പാട്ടമായി മാറുകയായിരുന്നു ഗണേഷെന്ന് നേതാക്കള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X