Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളില്‍ ഹെല്‍ത്ത് ക്ലബുകള്‍ സ്ഥാപിക്കും

കൊച്ചി: ജില്ലാ ശുചീകരണ മിഷന്‍ എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ ഹെല്‍ത്ത് ക്ലബുകള്‍ സ്ഥാപിക്കും.

സ്കൂള്‍ വളപ്പും വീട്ടുവളപ്പും വൃത്തിയായി സൂക്ഷിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ത്ത് ക്ലബുകള്‍ സ്ഥാപിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. ജനങ്ങള്‍ നേരിടുന്ന വിവിധ ശുചീകരണ, ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കും.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒക്ടോബര്‍ 13ന് ഏകദിന ശില്പശാല സംഘടിപ്പിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സ്കൂളുകളിലെ ഹെല്‍ത്ത് ക്ലബ് തലവന്‍മാരും ഉള്‍പ്പെട്ട ഒരു സമിതി രൂപീകരിക്കും.

ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ കക്കൂസുകള്‍ പോലുള്ള അവശ്യ ശുചീകരണ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ശുചീകരണ മിഷന്‍ യോഗം തീരുമാനിച്ചു. കക്കൂസുകളില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളേതൊക്കെയാണെന്ന് കണ്ടെത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+