Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീല്‍ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുന്നു

മലപ്പുറം: മുസ്ലിംലീഗില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട യൂത്ത്ലീഗ് നേതാവ് കെ.ടി. ജലീല്‍ തന്റെ ജില്ലാ പഞ്ചായത്തംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചു. സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കത്തെഴുതി. ഇതിനോടൊപ്പം രാജികത്തും നല്‍കിയിട്ടുണ്ട്.

സസ്പെന്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി പദവിയിലൂടെ കിട്ടിയ സ്ഥാനങ്ങളില്‍ തുടരുന്നത് തെറ്റാണെന്ന് കരുതുന്നതുകൊണ്ടാണ് രാജി എന്നാണ് ജലീലിന്റെ നിലപാട്.

രാജിസന്നദ്ധത പ്രകടിപ്പിച്ച് എഴുതിയ കത്ത് മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ മുസ്ലിംലീഗ് ജില്ലാപ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പിച്ചു. ഒക്ടോബര്‍ അഞ്ച് ചൊവാഴ്ച രാത്രി എട്ട് മണിയോടെ ഹൈദരലി ശിഹാബ്തങ്ങളുടെ വീട്ടിലെത്തിയാണ് കത്ത് നല്‍കിയത്.

സ്ഥാനങ്ങള്‍ രാജിവെക്കുകയാണെങ്കിലും ഒരുഎളിയ പാര്‍ട്ടിപ്രവര്‍ത്തകനായി തന്നെ തുടരാന്‍ അനുവദിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തനിക്ക് ലഭിച്ച കെ.ടി. ജലീലിന്റെ കത്ത് സംസ്ഥാന പ്രസിഡണ്ടിന് നല്‍കുമെന്നും സംസ്ഥാനസമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

കുറ്റിപ്പുറം ഡിവിഷനില്‍നിന്നും ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. ജലീല്‍ വിദ്യാഭ്യാസആരോഗ്യ സ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+