പീഡനം: ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു
കൊച്ചി: കിളിരൂര്‍ പീഡനകേസ് അന്വേഷണത്തിന്റെ പുരോഗതിയില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.
കേസിലെ പ്രതിയായ ലതാനായര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത്. പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് ജസ്റിസ് ആര്‍. ബസന്ത് ആവശ്യപ്പെട്ടു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ കോപ്പി ഹാജരാക്കാതിരുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഉന്നതരെ രക്ഷിക്കാനുള്ള വല്ല ശ്രമവും നടക്കുന്നുണ്ടോയെന്ന് കോടതി ആരായുകയും ചെയ്തു. കേസ് എന്താണെന്ന് വ്യക്തമല്ലെന്നും അതേ സമയം സെന്‍സേഷന് യാതൊരു കുറവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലതാനായരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ഒക്ടോബര്‍ ഏഴ് വ്യാഴാഴ്ചത്തേക്ക് മാറ്റി.












Click it and Unblock the Notifications