Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ: ലതയ്ക്കെതിരെ കുറ്റം ചുമത്തി

പത്തനംതിട്ട: ക്ഷേത്രപൂജാരിയായ നാരായണന്‍ നമ്പൂതിരിയുടെ കുടുംബം ആത്മഹത്യ ചെയ്ത കേസില്‍ ലതാനായര്‍ക്കെതിരെ കുടുംബത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി.

നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പും മറ്റു തെളിവുകളും ലതാനായര്‍ക്കെതിരെ വധഗൂഢാലോചനാ കുറ്റം ചുമത്തുന്നതിന് മതിയായവയാണെന്ന് എസ്പി ടി. ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാരായണന്‍ നമ്പൂതിരിയുടെ മൂത്തമകളായ അനഘ ലൈംഗിക പീഡനത്തിന് വിധേയമായിയെന്നതിന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവൊന്നുമില്ല. മരിച്ച മറ്റ് രണ്ടു കുട്ടികളെയും നിര്‍ബന്ധിച്ച് അച്ഛനമ്മമാര്‍ വിഷം കഴിപ്പിക്കുകയായിരുന്നുവെന്നാണ് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയും കുറ്റം ചുമത്തുമെന്ന് എസ്പി പറഞ്ഞു.

കോയമ്പത്തൂരില്‍ പഠിക്കുന്ന ലതാനായരുടെ മകള്‍ സവിതക്ക് അനഘ എഴുതിയ ഒരു കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ലതാനായര്‍ നാരായണന്‍ നമ്പൂതിരിയുടെ കുടുംബത്തില്‍ നിന്നും ലക്ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നാണ് അനഘയുടെ കത്തില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+