കോട്ടയം പീഡനം: രണ്ടു പ്രതികള്‍ അറസ്റില്‍
കോട്ടയം: തിരുവാര്‍പ്പ് സ്വദേശിനിയായ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ രണ്ട് പേര്‍ കൂടി അറസ്റിലായി. പ്രധാന പ്രതിയായ ലതാ നായരെ ഇനിയും അറസ്റ് ചെയ്യാനായിട്ടില്ല.
കോട്ടയം നാട്ടകം ചെട്ടികുന്ന് തെക്കേച്ചിറയില്‍ സി.എ. ബിനു എന്ന കൊച്ചുമോന്‍ (30), എറണാകുളം കണയന്നൂര്‍ നടമ പൊന്ന്യത്ത് വീട്ടില്‍ പ്രശാന്ത് (22) എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്.
കുമളി, പളനി എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായി അറസ്റിലായവര്‍ മൊഴിനല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പോലീസ് പറയുന്നത്: അറസ്റിലായ ഓമന, ബിനു എന്ന കൊച്ചുമോന്റെ അകന്ന ബന്ധുവാണ്. കുമളി,പളനി, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുഖ്യപ്രതി ലതാനായരും മറ്റു പ്രതികളായ മനോജും പ്രവീണും പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. കൊച്ചുമോനും പ്രശാന്തിനും ലതാനായരുമായി നേരിട്ട് വലിയ ബന്ധമില്ല. ഇവര്‍ ഓമന മുഖേന പരിചയത്തിലാവുകയായിരുന്നു. സീരിയല്‍ നിര്‍മിക്കുന്നതിന്റെ പ്രാഥമിക ചെലവിലേയ്ക്കെന്നുപറഞ്ഞ് ലതാനായര്‍ കൊച്ചുമോന്റെ കയ്യില്‍ നിന്ന് 20,000 രൂപ വാങ്ങിയിട്ടുണ്ട്. കൂടാതെ ഗള്‍ഫില്‍പോകാന്‍ വിസ ശരിയാക്കി നല്‍കാമെന്നും ഇവര്‍ കൊച്ചുമോന് ഉറപ്പുനല്‍കിയിരുന്നു. കേസ്സിലെ മറ്റൊരു പ്രതിയായ ഓമനയില്‍ നിന്ന് സീരിയല്‍ നിര്‍മാണത്തിനെന്നുപറഞ്ഞ് ലതാനായര്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സീരിയലില്‍ അഭിനയിക്കാനുള്ള ഭ്രമം മുതലെടുത്ത് ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരു സീരിയല്‍ സംവിധായകനെയും ലതാനായര്‍ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിയിരുന്നു. പിടിയിലായ കൊച്ചുമോനും ഇയാളുമായി കണ്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായിത്തുടരുന്നു.












Click it and Unblock the Notifications