രമണ്‍ ശ്രീവാസ്തവക്ക് നിയമനമായില്ല
തിരുവനന്തപുരം: കേന്ദ്രത്തിലെ ഇടക്കാല നിയമനത്തിന് ശേഷം സംസ്ഥാന സര്‍വീസിലേക്ക് തിരിച്ചുവന്ന മുതിര്‍ന്ന ഐപിഎസ് ഓഫീസറായ രമണ്‍ ശ്രീവാസ്തവയുടെ നിയമനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുന്നു.
ഡിജിപി റാങ്കിലുള്ള രമണ്‍ ശ്രീവാസ്തവക്ക് ഉചിതമായ തസ്തിക കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശ്രീവാസ്തവയുടെ നിയമനം സംബന്ധിച്ച് ചില സാങ്കേതികകാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം മന്ത്രിസഭയില്‍ ശ്രീവാസ്തവയോട് ശത്രുതയുള്ള ചില മന്ത്രിമാരുണ്ടെന്നും അവരാണ് അദ്ദേഹത്തിന്റെ നിയമനം നീട്ടിക്കൊണ്ടുപോവുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications