സ്പോട്സ് സര്‍വീസിന് തുടക്കമായി
തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിള്‍ ഏര്‍പ്പെടുത്തിയ സ്പോട്സ് സര്‍വീസിന് തുടക്കമായി. ഉപഭോക്താക്കളില്‍ നിന്നും എല്ലാ തരത്തിലുള്ള കത്തുകളും നേരിട്ടു ശേഖരിക്കുന്നതാണ് സ്പോട്സ് സര്‍വീസ്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തുന്നത്. 3139150 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഈ സര്‍വീസ് ലഭ്യമാവും. തപാല്‍ വകുപ്പ് 150 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവുമായി ബന്ധപ്പെട്ടാണ് ഈ സര്‍വീസ് ഏര്‍പ്പെടുത്തിയത്.
സ്പോട്സ് സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ബാബു ജേക്കബ് മുഖ്യാതിഥിയായിരുന്നു. ചീഫ് പോസ്റ്മാസ്റര്‍ ജനറല്‍ കെ. എന്‍. കെ. കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications