പൊതുമേഖല സ്വകാര്യവത്കരിക്കില്ല
തിരുവനന്തപുരം: പ്രതിപക്ഷനേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ലെന്നും എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് വിശദാംശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷനേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
വയനാട് ജില്ലയിലെ ബാങ്കുകളില്‍ നിന്ന് നല്‍കിയ 50,000 രൂപ വരെയുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു തവണ കൂടി സഹായം നല്‍കും. എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് വാശിയൊന്നുമില്ല. പദ്ധതിയോട് എതിര്‍പ്പ് തുടരുകയാണെങ്കില്‍ ഉപേക്ഷിക്കാന്‍ തയ്യാറാണ്. നടപ്പിലാക്കുന്നതിന് മുമ്പായി ജനങ്ങളെ വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി ആറ് മാസത്തെ സമയം വേണം.
സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റില്‍ ഇക്കൊല്ലം സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്താനാവില്ല. വ്യാജ ലോട്ടറികള്‍ക്കെതിരെയുള്ള കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോവും.
മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, ഇ. ടി. മുഹമ്മദ് ബഷീര്‍, വക്കം പുരുഷോത്തമന്‍, കെ. ആര്‍, ഗൗരിയമ്മ, പ്രതിപക്ഷനേതാക്കളായ വി. എസ്. അച്യുതാനന്ദന്‍, കെ. പി. രാജേന്ദ്രന്‍, ഡോ. കെ. സി. ജോസഫ്, സി. കെ. നാണു, എ. സി. ഷണ്‍മുഖദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications