കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെയും മത-ഭാഷാ ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി ഒരു ദേശീയ കമ്മിഷന്‍ രൂപീകരിക്കുന്ന കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരാകരിച്ചു.

രണ്ട് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ സംവരണ കമ്മിഷന്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വോട്ടര്‍മാര്‍ക്കിടയിലെ ചില വിഭാഗങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന ധാരണയാണ് പൊതുവെയുണ്ടാക്കുന്നതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ദിവസമായ ഒക്ടോബര്‍ 13 വരെ ദേശീയ കമ്മിഷന്‍ രൂപീകരണം മാറ്റിവയ്ക്കണമെന്നാണ് കമ്മിഷന്റെ നിലപാടെന്ന് കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

ഹജ്യാത്രക്കുള്ള സബ്സിഡി സംബന്ധിച്ച നയത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ കമ്മിഷന്റെ അഭിപ്രായം തേടുകയും അത് നടപ്പിലാക്കുന്നത് മാറ്റിവയ്ക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അത്ര തന്നെ സാധ്യതയുള്ള ദേശീയ കമ്മിഷന്‍ രൂപീകരണ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയില്ല.

ഭാവിയില്‍ ഇത്തരം പിഴവുകള്‍ വരുന്നത് ഒഴിവാക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X