വിദേശനിക്ഷേപ പരിധി കൂട്ടും: ചിദംബരം
ന്യൂയോര്‍ക്ക്: വ്യോമയാനം, ടെലികോം, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ വിദേശനിക്ഷേപ പരിധി കൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോവില്ലെന്ന് ധനകാര്യമന്ത്രി പി. ചിദംബരം വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ വ്യോമയാനരംഗത്തെ വിദേശനിക്ഷേപ പരിധി 40 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കൂട്ടുമെന്ന് ചിദംബരം ന്യൂയോര്‍ക്കില്‍ പറഞ്ഞു. സമീപഭാവിയില്‍ തന്നെ ടെലികോം മേഖലയിലെ വിദേശനിക്ഷേപ പരിധി 47 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തും.
പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിക്കും.
നാണയപ്പെരുപ്പം തടയുന്നതിന് ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ചിദംബരം പറഞ്ഞു.












Click it and Unblock the Notifications