Get Updates
Get notified of breaking news, exclusive insights, and must-see stories!

മായം ചേര്‍ത്ത സാധനങ്ങള്‍ വ്യാപകം

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മായം ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അമിതലാഭം ലക്ഷ്യമാക്കിയാണ് കേരളത്തിന് പുറത്തുള്ള ചില സംഘങ്ങള്‍ ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകളില്‍ മായം ചേര്‍ക്കുന്നത്.

ഇവ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കില്‍ പല ആപത്തും സംഭവിക്കാം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇതുമൂലം സംഭവിക്കാം. അരി, എണ്ണ, മുളകുപൊടി, പാല്‍, മധുരപലഹാരങ്ങള്‍ എന്നിവയിലാണ് കൂടുതലായും മായം ചേര്‍ക്കുന്നത്.

ഈ സംഘങ്ങള്‍ വില കുറഞ്ഞ വെള്ള അരിയില്‍ അയണ്‍ ഓക്സൈഡ് പുരട്ടി കുത്തരിയാക്കി വിപണിയിലെത്തിക്കുന്നുണ്ട്. വെളിച്ചെണ്ണയില്‍ വില കുറഞ്ഞ പാരഫിന്‍ ഓയില്‍ ചേര്‍ക്കുന്നു. പഴകിയ മുളകില്‍ വസ്ത്രങ്ങളില്‍ നിറം പിടിപ്പിക്കാനുപയോഗിക്കുന്ന റോഡാമെന്‍ എന്ന വര്‍ണവസ്തു ചേര്‍ക്കുന്നു. ഗുണനിലവാരം കൂടിയ മുളകാണെന്ന് തെറ്റിദ്ധരിക്കാന്‍ വേണ്ടിയാണിത്. മുളകുപൊടിയിലും ഈ രാസവസ്തു ചേര്‍ക്കാറുണ്ട്.

ഇങ്ങനെ മായം ചേര്‍ക്കുന്ന സാധനങ്ങളുണ്ടാക്കുന്ന ഫാക്ടറികള്‍ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍ലാഭമാണ് ഈ ഫാക്ടറികള്‍ കൊയ്യുന്നത്. മായംചേര്‍ക്കല്‍ ജീവപര്യന്തം തടവ് പോലും ശിക്ഷ കിട്ടാവുന്ന കുറ്റമാണെങ്കിലും അതിര്‍ത്തിയിലൂടെ മായം ചേര്‍ത്ത സാധനങ്ങളുടെ ഒഴുക്ക് തന്നെയാണ് കേരളത്തിലേക്ക് നടക്കുന്നത്.

ചെക്പോസ്റുകളില്‍ മായം ചേര്‍ത്ത സാധനങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക പ്രായോഗികമല്ലെന്നിരിക്കെ ഇത്തരം സാധനങ്ങളുടെ ഒഴുക്ക് തടയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത. സംസ്ഥാനത്ത് പാക്കറ്റ് ഭക്ഷ്യസാധനങ്ങളുടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+