കേന്ദ്രം ജനവിരുദ്ധ നയങ്ങള്‍ തുടരുന്നു
കൊച്ചി: ഇടതുപാര്‍ട്ടികളുടെ സമ്മര്‍ദമുണ്ടായിട്ടും കേന്ദ്രം ജനവിരുദ്ധ നയങ്ങള്‍ തുടരുകയാണെന്ന് സിഐടിയു പ്രസിഡന്റ് എം. കെ. പാന്ഥെ പറഞ്ഞു.
പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് ഉയര്‍ത്തുന്നതിലും വിദേശ നിക്ഷേപ പ്രശ്നത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറാവുന്നില്ല. ജനവിരുദ്ധനയങ്ങള്‍ മൂലമാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്.
വിദേശനിക്ഷേപത്തിന് ഇടതുപാര്‍ട്ടികള്‍ പൂര്‍ണമായും എതിരല്ല. രാജ്യത്തിന് ഉത്പാദനശേഷിയില്ലാത്ത മേഖലകളില്‍ വിദേശനിക്ഷേപമാവാം. എന്നാല്‍ ഭക്ഷ്യസംസ്കരണത്തിലും ഓഹരി വിപണിയിലും ഇന്ത്യന്‍ കമ്പനികള്‍ ഏറ്റെടുക്കുന്നതിലുമാണ് വിദേശനിക്ഷേപം കൂടുതലായി വരുന്നത്- പാന്ഥെ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications