ഖനനത്തെ സിഐടിയു പിന്തുണയ്ക്കും
പത്തനംതിട്ട: പൊതുമേഖലയില്‍ കരിമണല്‍ ഖനനം നടത്തുന്നതിനെ സിഐടിയു പിന്തുണയ്ക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഗുരുദാസന്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ പൊതുമേഖലയിലും ഖനനം പാടില്ലെന്നാണ് സിപിഎം നിലപാടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. എ. ബേബി പറഞ്ഞതിന് പിന്നാലെയാണ് സിഐടിയു ഖനനപ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. പൊതുമേഖലയില്‍ കരിമണല്‍ ഖനനം നടത്തുന്നതിനെ അനുകൂലിക്കുമെന്ന് പ്രതിപക്ഷനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലോടുന്നവയാണെന്ന മുന്‍ധാരണയില്‍ അവയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗുരുദാസന്‍ പറഞ്ഞു. മാനുഷികമുഖത്തോലടായുള്ള ആഗോളവത്കരണമെന്ന കേന്ദ്രത്തിന്റെ പുതിയ സാമ്പത്തികനയത്തിന് വിരുദ്ധമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയം.












Click it and Unblock the Notifications