ഗണേഷ്കുമാര്‍ കരുണാകരനെ കണ്ടു
തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ. ബി. ഗണേഷ്കുമാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനുമായി കൂടിക്കാഴ്ച നടത്തി.
സപ്തംബര്‍ ആറ് ശനിയാഴ്ച കരുണാകരന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നിശ്ചയിച്ചിരുന്ന സമയത്താണ് ഗണേഷ്കുമാറെത്തിയത്. ഗ്രൂപ്പ് യോഗത്ത കുറിച്ചറിയാതെയാണ് താനെത്തിയതെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു.
കരുണാകരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് ചര്‍ച്ചക്കു ശേഷം ഗണേഷ്കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിന് നടക്കുന്ന കേരള കോണ്‍ഗ്രസ് (ബി) നേതൃയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഗണേഷ്കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ബാലകൃഷ്ണപിള്ള തയ്യാറായേക്കില്ലെന്നാണ് അറിയുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും ഗണേഷിന് എംഎല്‍എയായി തുടരാമെന്നതിനാലാണ് ഗണേഷിനെതിരെ തത്കാലം നടപടിയൊന്നും വേണ്ടെന്ന് തീരുമാനമെടുത്തിരിക്കുന്നത്.












Click it and Unblock the Notifications