പീഡനം: ലതാനായരുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: കിളിരൂര്‍ പീഡനക്കേസിലെ ഒളിവില്‍ കഴിയുന്ന അഞ്ചാം പ്രതി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
അന്വേഷണ ഉദ്യോസസ്ഥന് മുന്നിലോ മജിസ്ട്രേറ്റിന് മുന്നിലോ കീഴടങ്ങിയതിന് ശേഷം ജാമ്യത്തിനായി അപേക്ഷിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പൊലീസിന്റെ അന്വേഷണരീതിയെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഹൈക്കോടതി വ്യാഴാഴ്ചയും അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി. സമര്‍ഥനായ ഒരു പൊലീസ് ഉദ്യോസസ്ഥന്റൈ കീഴില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
കേസ് ഡയറിയുടെ അവസ്ഥ ശോചനീയമാണെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി പൊലീസ് സ്റേഷനുകളില്‍ കേസ് ഡയറികള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറലും ഡിജിപിയും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications