നളിനി നെറ്റോ കേസ്: മൂന്ന് പേരെ വിസ്തരിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥ നളിനി നെറ്റോയെ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാാടാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്ന് പ്രോകിസ്യൂഷന്‍ വിഭാഗം സാക്ഷികളെ മജിസ്ട്രേറ്റ് കോടതി വിസ്തരിച്ചു.
മുന്‍ ചീഫ് സെക്രട്ടറി കെ. മോഹന്‍കുമാര്‍, സെക്ഷന്‍ ഓഫീസറായിരുന്ന അനന്തലക്ഷ്മി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (മ്യൂസിയം) വാസുദേവന്‍ നായര്‍ എന്നിവരെയാണ് വിസ്തരിച്ചത്.
പ്രതിഭാഗം ആരോപിച്ചതു പോലെ തിരുവനന്തപുരത്തെ ഗതാഗതപ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിന് നളിനി നെറ്റോ ഗതാഗത സെക്രട്ടറിയായിരുന്നപ്പോള്‍ താത്പര്യപ്പെട്ടതായി തനിക്ക് തോന്നിയിട്ടില്ലെന്ന് മോഹന്‍കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം രണ്ട് പേര്‍ മാത്രമേ മന്ത്രിയുടെ മുറി സന്ദര്‍ശിച്ചിരുന്നുള്ളൂവെന്ന് അനന്തലക്ഷ്മി കോടതിയെ ബോധിപ്പിച്ചു.












Click it and Unblock the Notifications