ഒളവണ്ണ അക്രമം: നാല് പേര്‍ കൂടി പിടിയില്‍
കോഴിക്കോട്: ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ നാല് പേരെ കൂടി പൊലീസ് അറസ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റിലാവുന്നവരുടെ എണ്ണം ഒമ്പതായി.
ആര്‍എസ്എസ് അനുഭാവികളായ പന്തീരാങ്കാവ് പത്മനാഭന്‍നായരുടെ മകന്‍ മുരളീരന്‍, പന്തീരാങ്കാവ് ഗോപാലക്കുറുപ്പിന്റെ മകന്‍ ജയദേവന്‍, പന്തീരാങ്കാവ് ഭരതന്റെ മകന്‍ മുരളി, ഒളവണ്ണ ഇരിങ്ങല്‍ വിശ്വനാഥന്റെ മകന്‍ മനോജ് എന്നിവരാണ് അറസ്റിലായത്. ക്രൈംബ്രാഞ്ച് എസ്പി മാത്യു പോളികാര്‍പ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ് നടത്തിയത്.
ഇവരില്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നേരത്തെ കേസിലെ അഞ്ച് പ്രതികളെ പൊലീസ് അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications