Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരത്ഷാ രണ്ട് പത്രങ്ങള്‍ക്ക് നോട്ടീസയച്ചു

മുംബൈ: അധോലോക ബന്ധത്തിന്റെ പേരില്‍ പ്രത്യേക കോടതി തടവുശിക്ഷക്ക് വിധിച്ച ചലച്ചിത്രനിര്‍മാതാവ് ഭരത്ഷാ രണ്ട് പത്രങ്ങള്‍ക്ക് വക്കീല്‍ മുഖേന നോട്ടീസയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള അടിക്കുറിപ്പോടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനാണ് ഭരത്ഷാ നിയമനടപടി സ്വീകരിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുംബൈ സന്ദര്‍ശിക്കുന്ന വേളയില്‍ എടുത്ത ഫോട്ടോകളാണ് ഒരു സായാഹ്നപത്രമുള്‍പ്പെടെയുള്ള രണ്ട് ഇംഗ്ലീഷ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

അധോലോകവുമായുള്ള ബന്ധത്തിന്റെ പേരില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ഭരത്ഷാ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നഗരത്തിലെ ഉന്നതരായ വ്യവസായികളുമായി സംവദിക്കുന്ന ഒരു ചടങ്ങില്‍ ക്ഷണിക്കപ്പെട്ടതിനെ കുറിച്ചുള്ള വാര്‍ത്തയും ഫോട്ടോകള്‍ക്കൊപ്പം കൊടുത്തിട്ടുണ്ട്.

വക്കീല്‍ മുഖേന അയച്ച നോട്ടീസില്‍ തന്നെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നതെന്ന് ഭരത്ഷാ ആരോപിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ക്രിമിനല്‍ പരാതി നല്‍കുമെന്ന് നോട്ടീസില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+