കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിയുടെ ശരാശരി ആസ്തി 1.64 കോടി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂരില്‍: പാര്‍ലമെന്റംഗങ്ങളില്‍ പകുതിയിലേറെ പേരും 50 ലക്ഷം രൂപക്ക് മുകളില്‍ ആസ്തിയുള്ളവരാണെന്നും ഒരു എംപിയുടെ ശരാശരി ആസ്തി 1.64 കോടി രൂപ വരുമെന്നും ബാംഗ്ലൂരിലെ പബ്ലിക് എഫയേഴ്സ് സെന്റര്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു.

ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ അമ്പത് ശതമാനത്തിലേറെ ലോക്സഭാംഗങ്ങളുടെ പേരിലും ക്രിമിനല്‍ കേസുകളുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

എംപിമാരുടെ മൊത്തം ആസ്തി 878 കോടി രൂപയാണ്. കാറുകള്‍ ഒഴിവാക്കിയാണ് ആസ്തി കണക്കാക്കിയിരിക്കുന്നത്. കോടീശ്വരന്‍മാരായ എംപിമാരില്‍ 45 ശതമാനം പേരും കോണ്‍ഗ്രസുകാരാണ്. കോടീശ്വരന്‍മാരായ എംപിമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. എംപിമാരുടെ മൊത്തം ആസ്തിയുടെ 50 ശതമാനവും കോണ്‍ഗ്രസ് എംപിമാരുടേതാണ്.

വിദ്യാഭ്യാസം കുറഞ്ഞവര്‍ വരുമാനത്തില്‍ പിന്നോക്കമായിരിക്കുമെന്ന കാര്യം എംപിമാരുടെ കാര്യത്തിലെങ്കിലും ശരിയല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 132 എംപിമാരും ബിരുദമില്ലാത്തവരാണ്. അവരില്‍ 30 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പെട്ടിരിക്കുന്നവരാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ആസ്തിയെ കുറിച്ച് പഠനം നടത്തിയത്.

ബിഹാര്‍, യുപി, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ അമ്പത് ശതമാനത്തിലേറെ എംപിമാരും അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പെട്ടിരിക്കുന്നവരാണ്. അതേ സമയം ഹിമാചല്‍ പ്രദേശ്, ദില്ലി, ഉത്തരാഞ്ചല്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ എംപിമാരില്‍ ആര്‍ക്കെതിരെയും ക്രിമിനല്‍ കേസില്ല.

എംപിമാരുടെ എണ്ണത്തില്‍ 30 ശതമാനമേ കോണ്‍ഗ്രസ് അംഗങ്ങള്‍ വരികയുള്ളൂവെങ്കിലും മൊത്തം എംപിമാരുടെ വരുമാനത്തിന്റെ 52 ശതമാനവും ഈ എംപിമാരുടെ കൈയിലാണ്. 10 ലക്ഷത്തില്‍ താഴെ ആസ്തിയുള്ളവരും കോടീശ്വരന്‍മല്ലാത്തവരുമായ അംഗങ്ങള്‍ കൂടുതല്‍ കമ്യൂണിസ്റ് പാര്‍ട്ടികളിലാണ്.

27 ശതമാനം എംപിമാരും കോടീശ്വരന്‍മാരാണ്. അതേ സമയം 10ല്‍ ഒരാള്‍ക്ക് മാത്രമാണ് 10 ലക്ഷത്തില്‍ താഴെ ആസ്തിയുള്ളത്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍ പെടാത്ത എംപിമാരെ മാത്രമെടുക്കുമ്പോള്‍ ഒരാളുടെ ആസ്തി രണ്ട് കോടിയോളം വരും. പട്ടികജാതി-പട്ടികവര്‍ഗവിഭാഗക്കാരായ എംപിമാരുടെ ശരാശരി ആസ്തി 58 ലക്ഷം രൂപയാണ്.

83 ശതമാനം കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെയും 80 ശതമാനം ബിജെപി എംപിമാര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളൊന്നും തന്നെ രജിസ്റര്‍ ചെയ്തിട്ടില്ല. ആര്‍ജെഡി അംഗങ്ങളല്‍ 43.5 ശതമാനം പേരും ക്രിമിനല്‍ കേസില്‍ പെട്ടവരാണ്.

പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍ പെട്ട എംപിമാരില്‍ 70 ശതമാനം പേരും പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍ പെടാത്ത എംപിമാരില്‍ 73 ശതമാനം പേരും ബിരുദധാരികളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X