മാനസിക പരിരക്ഷക്ക് കൂടുതല്‍ ഊന്നല്‍ വേണം
കോട്ടയം: മാനസിക പരിരക്ഷക്ക് ആവശ്യമായ സൗകര്യങ്ങളില്ലാത്തത് വരുംദശകങ്ങളില്‍ തെക്കേ ഏഷ്യയിലെ ആരോഗ്യരംഗത്തെ പ്രധാന പ്രശ്നമായി മാറുമെന്ന് പുതുതായി രൂപം കൊണ്ട സൗത്ത് ഏഷ്യന്‍ ഫിസിയാട്രിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. റോയ് കള്ളിവയലില്‍ പറഞ്ഞു.
വികസ്വര രാജ്യങ്ങളില്‍ ആരോഗ്യപരിരക്ഷാ രംഗത്ത് ഹൃദ്രോഗത്തിന് പകരം മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രധാന വെല്ലുവിളിയായി മാറും. മാനസിക ആരോഗ്യപരിരക്ഷ വികസ്വര രാജ്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോവുന്ന മേഖലയാണ്.
മരുന്നുകളുടെ വിലവര്‍ധനവ് ഒരു പ്രധാന പ്രശ്നമാണ്. യുഎസ്സില്‍ 65 വയസിന് മുകളിലുള്ള 84 ശതമാനം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സുള്ളപ്പോള്‍ തെക്കേ ഏഷ്യയില്‍ അത് 10 ശതമാനം മാത്രമാണ്.
മരുന്നുകള്‍ക്കും ചികിത്സക്കുമുള്ള ഉയര്‍ന്ന ചെലവ് ഒഴിവാക്കുന്നതിനുള്ള ഒരു മാര്‍ഗം നേരത്തെ രോഗം കണ്ടെത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും പ്രതിരോധമാര്‍ഗങ്ങള്‍ വികസിപ്പിക്കുകയുമാണ്. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസവും പൊതു ആരോഗ്യ സര്‍വീസുകളും മെച്ചപ്പെടുത്തേണ്ടണ്ടതുണ്ട്.
തെക്കേ ഏഷ്യയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് ഒരു മനശാസ്ത്ര വിദഗ്ധന്‍ മാത്രമേയുള്ളൂവെന്നത് മാനസിക പരിരക്ഷാ രംഗം എത്രമാത്രം അപര്യാപ്തമാണെന്ന് വ്യക്തമാക്കുന്നു. ജില്ലാതല ജനറല്‍ ആശുപത്രികളില്‍ മനോരോഗ ചികിത്സാ യൂണിറ്റുകള്‍ തുടങ്ങേണ്ടതുണ്ട്- ഡോ. റോയ് കള്ളിവയലില്‍ പറഞ്ഞു.












Click it and Unblock the Notifications