കിളിരൂര്‍ കേസ്: സി ഐയ്ക്ക് സസ്പന്‍ഷന്‍
കോട്ടയം: കിളിരൂര്‍ സ്ത്രീ പീഡന കേസ് അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്പന്‍ഡ് ചെയ്തു. കോട്ടയം വെസ്റ് സി.ഐ. കെ. സുരേഷ് കുമാറാണ് സസ്പന്‍ഷനിലായത്. കേസന്വേഷണത്തെ ഹൈകോടതി വിമര്‍ശിച്ചിരുന്നു. ഇതാണ് സസ്പന്‍ഷന് കാരണമായത്.
വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നായിരുന്നു കോടതി പരാമര്‍ശിച്ചത്. അന്വേഷണത്തില്‍ എന്തെങ്കിലും പിഴവ് ഉണ്ടെന്ന് കണ്ടാല്‍ ആ ഉദ്വോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്ന് ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications