സുധീരനെതിരെ ലീഗ് യുഡിഎഫിന് പരാതി നല്‍കും
ആലപ്പുഴ: കരിമണല്‍ ഖനനപ്രശ്നത്തില്‍ രാഷ്ട്രീയധാര്‍മികത ലംഘിച്ച വി. എം. സുധീരനെതിരെ മുസ്ലിം ലീഗ് യുഡിഎഫ് ഉന്നതാധികാര സമിതിക്ക് പരാതി നല്‍കുമെന്ന് മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍.
സുധീരന്റെ പ്രസ്താവനയെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ സുധീരന്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് തെളിവില്ല. വെറും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സുധീരനെ പോലൊരു നേതാവിന്് ചേര്‍ന്നതല്ല.
പാണക്കാട് ശിഹാബ് തങ്ങള്‍ക്ക് സുധീരന്‍ നല്‍കിയ പരാതി ശരിയെന്ന് ബോധ്യപ്പെടാതിരുന്നതിനിലാണ് നടപടിയുണ്ടാവാതിരുന്നത്. ആലപ്പുഴയില്‍ കരിമണല്‍ ഖനന ലോബിയോടൊപ്പം ചേര്‍ന്ന് സുധീരനെ തോല്പിക്കാന്‍ ലീഗ് ജില്ലാ നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്ന സുധീരന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.
കരിമണല്‍ ഖനനപ്രശ്നത്തില്‍ മന്ത്രിസഭാ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെയെന്തിനാണ് കുഞ്ഞാലിക്കുട്ടിയെ സുധീരന്‍ കുറ്റപ്പെടുത്തുന്നത്? കരിമണല്‍ ഖനനപ്രശ്നത്തില്‍ അന്തിമതീരുമാനം ഹൈക്കോടതി വിധിക്ക് ശേഷമേ കൈകൊള്ളാനാവൂ- ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications