Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളവണ്ണ കേസ് സിബിഐ അന്വേഷിക്കണം

തിരുവനന്തപുരം: ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടന്ന സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.

ഒളവണ്ണ സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. നിഷ്പക്ഷമായ അന്വേഷണമല്ല പൊലീസ് നടത്തുന്നത്- രാജഗോപാല്‍ പറഞ്ഞു. ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

കന്യാസ്ത്രീകള്‍ക്കു നേരെ ആദ്യം നടന്ന ആക്രമണത്തില്‍ സിപിഎമ്മുകാര്‍ മാത്രമാണ് പ്രതികള്‍. രണ്ടാമത്തെ ആക്രമണത്തില്‍ ബിജെപിക്കാര്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും ഉണ്ടാകാം. കേസില്‍ സിപിഎമ്മുകാരെ അറസ്റ് ചെയ്യാതെ ഹിന്ദുസംഘടനകളില്‍ പെട്ടവരെ തിരഞ്ഞുപിടിച്ച് രാഷ്ട്രീയവൈരം തീര്‍ക്കുകയാണ്.

ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു സമഗ്രമായ അന്വേഷണത്തിനാണ് ഉത്തരവിടേണ്ടത്. സിപിഐയും സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വി. വി. അഗസ്റിന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നിട്ടുള്ളത്. ആക്രമണം തടയാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. കന്യാസ്ത്രീകളുടെ സംഘത്തിലുണ്ടായിരുന്ന കെനിയക്കാരനായ ബ്രദര്‍ ബര്‍ണാഡിനെ ചോദ്യം ചെയ്യാതെ സംസ്ഥാനം വിടാന്‍ അനുവദിച്ചു- രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+