കിളിരൂര്‍: അന്വേഷണം ശരിയായ രീതിയില്‍ തന്നെ-ഉമ്മന്‍ ചാണ്ടി
കൊച്ചി: കിളിരൂര്‍ സ്ത്രീപീഡന കേസിലെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചില കാര്യങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ട്. പക്ഷേ അത് അന്വേഷണത്തിലല്ല. പുരോഗതി ഹൈക്കോടതിയെ അറിയിക്കുന്നതിലാണ് സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയത്. ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ജനാധിപത്യത്തില്‍ ശരി ചെയ്താല്‍ മാത്രം പോര അത് ബോധ്യപ്പെടുത്തുകയും വേണം - മുഖ്യമന്ത്രി പറഞ്ഞു. കിളിരൂര്‍ അന്വേഷണം ഒന്നുമില്ലാത്തിടത്തു നിന്നാണ് തുടങ്ങിയത്. രണ്ടു പേരൊഴിച്ച് എല്ലാപേരെയും പിടികൂടി. എന്നാല്‍ ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
സംഭവത്തെപ്പറ്റി കോടതി പറഞ്ഞ വിധി മാത്രമല്ല പരാമര്‍ശങ്ങളും ഗുരുതരമായി കാണും. അതനുസരിച്ചുള്ള നടപടി ഉണ്ടാവും. വീഴ്ച വന്നിട്ടുണ്ടോയെന്ന് നോക്കും. ഇതേപ്പറ്റി അന്വേഷിക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഴ്ച ഉണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയും ഉണ്ടാകും - മുഖ്യമന്ത്രി വ്യക്തമാക്കി.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. അതുകൊണ്ട് തന്നെ അതില്‍ വീഴ്ച ഉണ്ടായിട്ടില്ല.












Click it and Unblock the Notifications