കൊച്ചിയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. നവംബര്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും രണ്ട് വിമാനസര്‍വീസുകളാണ് നടത്തുന്നത്.
ഇപ്പേള്‍ ഖത്തര്‍ എയര്‍വെയ്സിന് കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുള്ളത്- വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍. ഇത് ഒരു ദിവസം രണ്ട് സര്‍വീസുകളെന്ന നിലയില്‍ വര്‍ധിപ്പിക്കും. രാവിലെയും വൈകീട്ടുമായിരിക്കും സര്‍വീസ്.
രാവിലത്തെ സര്‍വീസ് 9.30ന് കൊച്ചിയില്‍ നിന്ന് തിരിക്കും. 177 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് 321 ആണ് രാവിലെ സര്‍വീസ് നടത്തുന്നത്. തിങ്കള്‍, ചൊവ, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.30ന് വിമാനം കൊച്ചിയില്‍ നിന്ന് തിരിക്കും. മറ്റു ദിവസങ്ങളില്‍ വൈകീട്ട് 5.30ന് ആയിരിക്കും തിരിക്കുന്നത്.












Click it and Unblock the Notifications