തിരുത്തല്‍വാദികള്‍ക്കെതിരെ സിഐടിയു
പത്തനംതിട്ട: നാലാം ലോക സിദ്ധാന്തത്തിനെതിരെയും തിരുത്തല്‍വാദികള്‍ക്കെതിരെയും സിഐടിയു ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വിമര്‍നമുണ്ടായി.
തിരുത്തല്‍വാദികള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിഐടിയു നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ. ബാലാനന്ദന്‍ പറഞ്ഞു.
2003ല്‍ തൃശൂരില്‍ നടന്ന കേരള സോഷ്യല്‍ ഫോറം യോഗത്തെ കുറിച്ചും സിഐടിയു യോഗത്തില്‍ ചര്‍ച്ചയുണ്ടായി. പാര്‍ട്ടിയില്‍ അട്ടിമറി നടത്താനുള്ള തിരുത്തല്‍വാദികളുടെ ശ്രമമാണ് കേരള സോഷ്യല്‍ ഫോറം എന്ന ലേബലില്‍ നടന്നത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദികളെ നേരിടുന്നതിന് വി.എസ്-സിഐടിയു ലോബി ശക്തമായ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications