പീഡനം: ഡിഐജി ശ്രീലേഖ അന്വേഷിക്കും
തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസ് എറണാകുളം മേഖലാ ഡിഐജി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
കേസ് അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. കേസ് അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിഐജി ഹോര്‍മിസ് തകരന്‍ അറിയിച്ചു.
കോട്ടയം നാര്‍ക്കോടിക്സ് ഡിവൈഎസ്പി എബ്രഹാം മാത്യു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, സബ് ഇന്‍സ്പെക്ടര്‍ സുധാമണി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളമറ്റുദ്യോഗസ്ഥര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി എബ്രഹാം മാത്യുവിനാണ് അന്വേഷണത്തിന്റെ ചുമതല.












Click it and Unblock the Notifications