Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖനനം: കുഞ്ഞാലിക്കുട്ടിക്കെതിരെ സുധീരന്‍

തിരുവനന്തപുരം: കരിമണല്‍ ഖനന പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെയും മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ രംഗത്തെത്തി. ആലപ്പുഴയില്‍ തനിക്കെതിരെ ലീഗ് പ്രവര്‍ത്തിച്ചതായി സുധീരന്‍ ആരോപിച്ചു.

കരിമണല്‍ ഖനനപ്രശ്നത്തില്‍ ഇതുവരെയുള്ള കള്ളക്കളികള്‍ കണക്കിലെടുക്കുമ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ ചില കേന്ദ്രങ്ങളുടെ സ്വാധീനത്തിന് വഴങ്ങിയിട്ടുണ്ടെന്ന് കരുതണമെന്ന് സുധീരന്‍ പറഞ്ഞു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച എല്ലാ നടപടികളെയും കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

വികസനത്തിന്റെ കാര്യത്തില്‍ മാത്രമേ തനിക്കു മാത്രമേ താത്പര്യമുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി ധരിക്കരുത്. വികസനത്തിന്റെ പേരും പറഞ്ഞ് നാടും നാട്ടാരും അറിയാതെ എന്തും ചെയ്യാമെന്ന് കരുതുകയും വേണ്ട. എന്തും നേടിയെടുക്കാമെന്ന് ഖനനലോബിയും കരുതേണ്ട.

മന്ത്രിസഭാ തീരുമാനത്തിന്റെ അന്ത:സ്സത്തയെ ലംഘിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് കുഞ്ഞാലിക്കുട്ടിയില്‍ നിന്നുമുണ്ടാവുന്നത്. ഏത് തരത്തിലും ഖനനം നടത്തുമെന്ന് ധ്വനിയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളിലുള്ളത്. മന്ത്രിസഭാതീരുമാനം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ആലപ്പുഴയില്‍ മുസ്ലിം ലീഗ് തനിക്കെതിരെ പ്രവര്‍ത്തിച്ചതായി സുധീരന്‍ ആരോപിച്ചു. വാക്ക് പാലിക്കുന്ന പാര്‍ട്ടിയെന്ന ഇമേജ് അതോടെ ലീഗിനില്ലാതായി. തനിക്കെതിരെ ലീഗ് പ്രവര്‍ത്തിച്ചതു സംബന്ധിച്ച് പാണക്കാട് തങ്ങള്‍ക്ക് കത്തയച്ചിട്ട് മറുപടിയൊന്നുമുണ്ടായില്ല. ഖനനലോബി ആലപ്പുഴയില്‍ തന്നെ തോല്പിക്കാന്‍ ഒന്നര കോടി രൂപയാണ് ചെലവിട്ടത്.

യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ച രണ്ട് ഘടക കക്ഷികളെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതു പോലുള്ള നടപടി ലീഗിനെതിരെയും വേണോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്- സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+