Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈജിപ്തില്‍ സ്ഫോടനം: 40ാളം മരണം

കെയ്റോ: ഈജിപ്റ്റില്‍ മൂന്നിടത്ത് ഉണ്ടായ സ്ഫോടനത്തില്‍ 40 ാളം പേര്‍ മരിച്ചതായി കരുതുന്നു.

ഇസ്രേലുകാരായ വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന ഈജിപ്റ്റിലെ ഹോട്ടലിലും മറ്റ് രണ്ട് സ്ഥലങ്ങളിലുമാണ് സ്ഫോടനം നടന്നത്. 114 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 15 മുതല്‍ 40പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രയേല്‍ അധികൃതരുടെ ആദ്യ കണക്കുകള്‍.

ഇസ്ലാമിക് തോബിദ് ബ്രിഗേഡ് എന്ന പേരുള്ള തീവ്രവാദി സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ടിട്ടുണ്ട്. ഇതുവരെ അറിയപ്പെടാത്ത സംഘടനയാണത്. ഒരു വെബ് സൈറ്റിലാണ് ഈ അവകാശവാദം പ്രത്യക്ഷപ്പെട്ടത്. അല്‍ക്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെയും അയ്മന്‍ അല്‍ സവാഹിരിയെയും പിന്തുണയ്ക്കുന്നവാരണ് സംഘടനയെന്നും അറിയിപ്പില്‍ പറയുന്നു.

ചെങ്കടല്‍ തീരത്ത് ഇസ്രേല്‍ അതിര്‍ത്തിക്കടുത്തുള്ള താബയിലെ ഹില്‍ട്ടന്‍ ഹോട്ടലിലാണ് ആദ്യം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 400 മുറികളുള്ള ഹോട്ടലിന്റെ 10 നിലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരണമടഞ്ഞവരില്‍ ഭൂരിപക്ഷവും ഇസ്രേല്‍കാരാണ്. ഈജിപ്തിലെത്തിയ ഇസ്രേല്‍ വിനോദ സഞ്ചാരികളാണ് ഇവര്‍ ഏറെയും.

ഹോട്ടലില്‍ സ്ഫോടനം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ഇസ്രേല്‍ അതിര്‍ത്തിയിലുള്ള വിനോദസഞ്ചാര ഗ്രാമങ്ങളായ റാസ് അല്‍ സുല്‍ത്താനിലും തരാബനിലെ വിനോദസഞ്ചാര ഗ്രാമത്തിലും സ്ഫോടനം നടന്നതായി ഇസ്രേലി സൈനിക റേഡിയോ അറിയിച്ചു. റാസ് അള്‍ സുല്‍ത്താനിലുണ്ടായ സ്ഫോടനത്തില്‍ ഈജിപ്ത്കാരായ ഏഴ് തൊഴിലാളികള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ബോംബ് ആക്രമണമാണ് അക്രമികള്‍ നടത്തിയത്. എന്നാല്‍, ഏതുവിധമുള്ള സ്ഫോടനമാണ് നടന്നതെന്ന് ഈജിപ്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+