ഓട്ടോ, ടാക്സി കൂലി കൂട്ടും
തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്സി യാത്രാക്കൂലി കൂട്ടാന്‍ ഗതാഗതമന്ത്രി എന്‍. ശക്തന്‍നാടാര്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് യാത്രാക്കൂലി കൂട്ടാന്‍ തത്വത്തില്‍ തീരുമാനമായത്. നിരക്ക് വര്‍ധനയുടെ തോത് പക്ഷെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ശക്തന്‍നാടാര്‍ പറഞ്ഞു.
നിരക്ക് വര്‍ധന നവമ്പര്‍ 11 തിങ്കളാഴ്ചയോടെ പ്രഖ്യാപിയ്ക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് വര്‍ധിപ്പിയ്ക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതോടെ തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാലപണിമുടക്ക് ഉപേക്ഷിച്ചതായി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എളമരം കരീം അറിയിച്ചു.












Click it and Unblock the Notifications