Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ശരിവച്ചു

കൊച്ചി: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതികളായ ഹയറുന്നീസ, മണിച്ചന്‍, സഹോദരന്മാരായ കൊച്ചനി, വിനോദ്കുമാര്‍ തുടങ്ങി എട്ട് പേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. പ്രതികള്‍ക്ക് കൊല്ലം ജില്ലാ കോടതി നല്‍കിയിരുന്ന ജീവപര്യന്തം ശിക്ഷ ശരിവച്ചുകൊണ്ടാണ് ജസ്റിസ് ജെ.ബി. കോശിയും ജസ്റിസ് കെ. തങ്കപ്പനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ വിധി.

കൊല്ലത്തേക്ക് സ്പിരിറ്റ് കൊണ്ടുവന്ന അനി എന്ന അനില്‍കുമാര്‍, സുരേഷ്കുമാര്‍, സചീന്ദ്രന്‍, മനോഹരന്‍ എന്നിവരുടെ ജീവപര്യന്തവും ശരിവച്ചിട്ടുണ്ട്.

വിഷമദ്യം വിറ്റാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കൊലക്കുറ്റത്തിന് പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കീഴ്ക്കോടതി ഈ കുറ്റത്തിനാണ് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നത്. എന്നാല്‍ അത് പ്രകാരമുള്ള ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കാരണം തങ്ങള്‍ വില്‍ക്കുന്ന ചാരായം കുടിക്കാന്‍ നല്‍കി ആരെയെങ്കിലും കൊല്ലാനുള്ള ഉദ്ദേശ്യം പ്രതികള്‍ക്ക് ഉണ്ടായിരുന്നതായി തെളിയിക്കപ്പെടുന്നില്ല.

എന്നാല്‍ പ്രതികള്‍ വിഷമദ്യം വിറ്റു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ അബ്കാരി നിയമം അനുസരിച്ച് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാം. മദ്യത്തിന് കൂടുതല്‍ വീര്യം നല്‍കാന്‍ കൂടുതല്‍ ലഹരിയുള്ളതോ വിഷാംശം കലര്‍ന്നതോ ആയ എന്തെങ്കിലും കലര്‍ത്തുകയും അതുമൂലം കുടിക്കുന്നയാള്‍ മരിയ്ക്കുകയും ചെയ്താല്‍ ജീവപര്യന്തം ശിക്ഷ നല്‍കാം. അതുകൊണ്ടാണ് എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ശരിവച്ചിരിക്കുന്നത്.

മണിച്ചന്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക് കീഴ്ക്കോടതി ജീവപര്യന്തം വിധിച്ചിരുന്നു. ഇതില്‍ അനില്‍, മണിച്ചന്റെ മാനേജരായ ബാലചന്ദ്രന്‍, മുഹമ്മദ് ഷാജി, വിജയന്‍, സുരേഷ് എന്നീ പ്രതികളുടെ ജീവപര്യന്തത്തില്‍ ഹൈക്കോടതി മാറ്റം വരുത്തി.

അനി എന്ന അനില്‍കുമാറിനും മുഹമ്മദ് ഷാജിക്കും മൂന്ന് വര്‍ഷം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. ബാലചന്ദ്രന്‍, വിജയന്‍, സുരേഷ് എന്നിവര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവും അരലക്ഷം രൂപ പിഴയുമായാണു മാറ്റിയത്. സുജിത്ത് എന്ന തിമ്മന്‍ ഗോപിയെയും ദിലീപിനെയും വെറുതെ വിട്ടു.

കീഴ്ക്കോടതി 10 പ്രതികളെ വെറുതെ വിട്ടിരുന്നു. അതില്‍ ഒന്‍പത് പേരെ വിട്ടത് ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ശശികുമാര്‍ എന്ന പ്രതിക്ക് കോടതി ആറ് മാസം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഹയറുന്നീസയുടെ ഭര്‍ത്താവ് രാജനും മറ്റൊരു പ്രതിയായ സോമനും കീഴ്ക്കോടതി നല്‍കിയിരുന്ന മൂന്ന് വര്‍ഷം ശിക്ഷ ഹൈക്കോടതി അഞ്ച് വര്‍ഷമാക്കി. ജീവപര്യന്തത്തെ ചോദ്യംചെയ്തു മണിച്ചനും മറ്റു പ്രതികളും നല്‍കിയിരുന്ന അപ്പീലുകളാണ് ഹൈക്കോടതി തള്ളിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+