Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ്സിനെതിരെ എം എസ് എഫിന്റെ കരിങ്കൊടി, ഏറ്റുമുട്ടല്‍

മഞ്ചേരി: മലപ്പുറത്ത് മഞ്ചേരിയില്‍ എത്തിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനുനേരെ കരിങ്കൊടിയുമായി എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി.എസ്. മഞ്ചേരി വി.പി.ഹാള്‍ പരിസരത്ത് അച്യുതാനന്ദന്റെ കാര്‍ എത്തിയപ്പോള്‍ പലയിടത്തായി ഒളിഞ്ഞിരുന്ന എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചാടിവീണു തടസ്സമുണ്ടാക്കി. അവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐക്കാരും എസ്.എഫ്.ഐക്കാരും ഇറങ്ങിയതോടെ തമ്മില്‍ തല്ലായി. സ്ഥലത്തുണ്ടായിരുന്ന പോലീസ് അവരെ അടിച്ചോടിച്ച് വി.എസ്സിന് വഴിയൊരുക്കി. ഏറ്റുമുട്ടലില്‍ പതിനാറ് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വി.എസ്സിനെ തടഞ്ഞ ഇരുപത്തിയഞ്ചോളം എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് കസ്റഡിയിലെടുത്ത് വിട്ടയച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാണിയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവിനെതിരെ കരിങ്കൊടി പ്രകടനം നടത്തിയത്.

പൊലീസ് പിടികൂടിയ എം എസ് എഫ് പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചും എം.എസ്.എഫുകാര്‍ പോലീസ് സ്റേഷനില്‍ ഉപരോധം സൃഷ്ടിച്ചു. പ്രശ്നത്തില്‍ അന്വേഷണം നടത്താമെന്ന് ഡിവൈ.എസ്.പി പി.രാജു ഉറപ്പു നല്‍കിയതോടെ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയി.

വിദ്യാഭ്യാസനയം തിരുത്തുന്നതിനുവേണ്ടിയാണ് എസ്.എഫ്.ഐ സമരം നടത്തുന്നത്. അതിനെതിരെ എം.എസ്.എഫ് കരിങ്കൊടിയുമായി വരുന്നത് വിവരക്കേടാണ് -വി.എസ്. പറഞ്ഞു. വ്യക്തിപരമായി മുന്‍മന്ത്രി സൂപ്പിയോടോ മന്ത്രി ബഷീറിനോടോ ഞങ്ങള്‍ക്ക് വിരോധമില്ല. വിദ്യാഭ്യാസനയം തിരുത്താന്‍ എം.എസ്.എഫുകാരും സമരം ചെയ്യുകയാണ് വേണ്ടത് -വി.എസ് പറഞ്ഞു.

എന്നാല്‍ എം.എസ്.എഫ്. നടത്തിയ സമരം മുസ്ലിം ലീഗിന്റേയോ എം.എസ്.എഫ്. നേതൃത്ത്വത്തിന്റെയോ തീരുമാനത്തോടെ അല്ലെന്ന് ലീഗ് നേതാക്കള്‍ പിന്നീട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+