പ്രതികരണമില്ലാതെ പാണക്കാട്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ എംഎസ്എഫുകാര്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ മുസ്ലിംലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ തയ്യാറായില്ല.
ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച തിരുവനന്തപുരത്ത് ഒരു കെട്ടിടഉദ്ഘാടനച്ചടങ്ങില് പങ്കെടുക്കാനെത്തിയ പാണക്കാട് ശിഹാബ് തങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചില്ല. പാണക്കാട് തങ്ങളോട് മാധ്യമപ്രവര്‍ത്തകര്‍ മിനിറ്റുകളോളം പ്രതികരണം ആവശ്യപ്പെട്ടെങ്കിലും പാണക്കാട് പ്രതികരിച്ചില്ല.
അക്രമത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ് ചെയ്തിട്ടില്ല.
ഇതിനിടെ ശനിയാഴ്ച മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്ത മുസ്ലിംലീഗ് തിരുവനന്തപുരം ജില്ലാ ഓഫീസ് സന്ദര്‍ശിച്ചു. തികച്ചും ആസൂത്രിതമായിരുന്നു ഈ ആക്രമണമെന്ന് ഓഫീസ് സന്ദര്‍ശിച്ച എ.കെ. ആന്റണി പറഞ്ഞു. വളരെ ക്രൂരമായിപ്പോയി. വ്യാപകമായ നഷ്ടമുണ്ടായി. കൊടിമരം ഉള്‍പ്പെടെ എല്ലാം നശിപ്പിച്ചു. - ആന്റണി പറഞ്ഞു.
വിഎസിനെതിരെ എംഎസ്എഫുകാര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സിപിഎം നേതൃത്വത്തില്‍ പ്രകടനം നടന്നു. ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications