ലീഗിനും പൊലീസിനും എതിരെ പിള്ള
തിരുവനന്തപുരം: മുസ്ലിംലീഗിനും പൊലീസ് നയത്തിനും എതിരെ മുന്‍മന്ത്രിയും കേരളകോണ്‍(ബി) ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ രൂക്ഷവിമര്‍ശനം.
ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ചയാണ് കേരളാകോണ്‍ഗ്രസ്(ബി) യോഗം ഉദ്ഘാടനം ചെയ്ത പിള്ള അതിരൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിലും പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലും പൊലീസിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കരിമണല്‍ ഖനനത്തില്‍ വി.എസ്. സുധീരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെതിരെ നടപടിയെടുക്കണം. - പിള്ള ആവശ്യപ്പെട്ടു.
ഒരു ഘടകകക്ഷിയുടെ പേരില്‍ ആരോപണം വന്നാല്‍ അന്വേഷണം. മറ്റൊരു ഘടകകക്ഷിയുടെ പേരില്‍ ആരോപണം വന്നാല്‍ അന്വേഷണമില്ല. യുഡിഎഫിലെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. - പിള്ള പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങിച്ചെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പരാജയമാണ്. - പിള്ള പറഞ്ഞു.
സമ്മേളനത്തില്‍ കെ.ബി. ഗണേഷ്കുമാര്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയുടെ ഭാരവാഹിയല്ലാത്തതിനാലാണ് ഗണേഷ്കുമാര്‍ പങ്കെടുക്കാതിരുന്നതെന്ന് ബാലകൃഷ്ണപിള്ള വിശദീകരിച്ചു.












Click it and Unblock the Notifications