അരുണാചലില്‍ കോണ്‍ഗ്രസ് മുന്നേറുന്നു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭയിലേക്ക് നടുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. ഫലം പ്രഖ്യാപിച്ച 18 സീറ്റുകളില്‍ എട്ടെണ്ണം കോണ്‍ഗ്രസ് നേടി. 13 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിട്ടുനില്‍ക്കുന്നു.
കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളിയായ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ഇതുവരെ കിട്ടിയുള്ളൂ. അരുണാചല്‍ കോണ്‍ഗ്രസും എന്‍സിപിയും ഓരോ സീറ്റ് നേടി. അറുപത് അംഗങ്ങളാണ് അരുണാചല്‍ പ്രദേശ് നിയമസഭയിലുള്ളത്.
ഫലം അറിവായ സീറ്റുകളില്‍ ആറെണ്ണത്തില്‍ വിജിയച്ചത് സ്വതന്ത്രരാണ്. ഏഴ് സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. ഇവരില്‍ മിക്കവരും കോണ്‍ഗ്രസ് വിമതരായി മത്സരിച്ചവരാണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വതന്ത്രര്‍ നിര്‍ണായകപങ്ക് വഹിക്കുമെന്ന് ഇതോടെ വ്യക്തമായി.
മൂന്ന് സീറ്റുകളില്‍ എതിരില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. 42 സീറ്റുകളിലാണ് ഒക്ടോബര്‍ 10 ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കുന്നത്. മൂന്ന് സീറ്റുകളിലെ വോട്ടെണ്ണല്‍ ഞായറാഴ്ച വൈകി നടക്കും. അവശേഷിക്കുന്ന 12 സീറ്റുകളില്‍ നാളെ വോട്ടെണ്ണും.












Click it and Unblock the Notifications