മന്ത്രിയെ കരിങ്കൊടി കാണിച്ചു; 5 പേര്‍ അറസ്റില്‍
കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിനെ ഒക്ടോബര്‍ 10 ഞായറാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
ഫാറൂക്ക് കോളജില്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത പ്രിന്‍സിപ്പില്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിയ്ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
കേന്ദ്രനിയമത്തിലൂടെയും ചര്‍ച്ചകളിലൂടെയും സ്വാശ്രയ കോളജിലെ ഫീസ് ഘടന സംബന്ധിച്ച പ്രശ്നം പരിഹരിക്കാവുന്നതാണന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രനിയമം കൊണ്ടുവരണമെന്നാണ് എസ്എഫ്ഐയും ആവശ്യപ്പെടുന്നതെന്നും നിയമരൂപീകരണം സംബന്ധിച്ച് കേന്ദ്ര മാനുഷിക വിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications